നൃത്തചുവടുകളുമായി നടി ബിന്ദു പണിക്കറുടെ മകള്‍ കല്യാണി; ഡാന്‍സ് ചിത്രങ്ങള്‍ വൈറല്‍

അമ്മ വേഷത്തില്‍ സിനിമയില്‍ തിളങ്ങിയ നടിയാണ് ബിന്ദു പണിക്കര്‍. മലയാളികളെ ഒത്തിരി ചിരിപ്പിച്ച നടി കൂടിയാണ് ബിന്ദു. ഇപ്പോള്‍ ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതി എന്ന കല്യാണി നൃത്തം ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഓണാഘോഷ ചിത്രങ്ങളില്‍ നൃത്തവും വശമുണ്ടെന്ന് തെളിയിക്കുകയാണ് ഈ താരപുത്രി. വേറിട്ട നൃത്തചുവടുകളുമായുള്ള കല്ല്യാണിയുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

മലയാള ചലച്ചിത്ര വേദിയിലെ പ്രശസ്തയായ ഒരു നടിയാണ് ബിന്ദു പണിക്കര്‍. 1992ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളത്തിലൂടെ ചലച്ചിത്ര രംഗത്തെത്തി. ഹാസ്യ താരമായാണ് ബിന്ദു പണിക്കര്‍ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോള്‍ അമ്മ വേഷങ്ങളിലും ഈ താരം സജീവമാണ്.

Exit mobile version