ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചു

പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രം കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ ദുല്‍ഖറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്.

ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് സുഷിന്‍ ശ്യാം ആണ്. ചിത്രത്തിന്റെ പൂജ ഇന്ന് പാലക്കാട് വെച്ച് നടന്നു. ആര്‍ട്ട്: വിനീഷ് ബംഗ്ലാന്‍, കോസ്റ്റിയൂം: പ്രവീണ്‍ വര്‍മ, മേക്കപ്പ്: റോണക്സ് സേവ്യര്‍. ഏറെ നാളുകളുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ശേഷം ദുല്‍ക്കര്‍ സല്‍മാന നായകനാകുന്ന ‘കുറുപ്പ്’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

സണ്ണിവെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് സിനിമ നിര്‍മ്മിക്കുന്നത്.

Exit mobile version