താരനിരകള്‍ ഒന്നിക്കുന്നു

താരനിരകളെ ഒരുക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ പുതിയ സിനിമ സംവിധാനം ചെയ്യുന്നു. ചിത്രത്തില്‍ ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചെന്നൈയില്‍ താമസിക്കുന്ന രണ്ട് സ്ത്രീകളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മലയാളികളുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും ചെന്നൈയില്‍ വെച്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ദുല്‍ക്കര്‍ ചിത്രത്തില്‍ എത്തുന്നത് അതിഥി താരമായി ആയിരിക്കും.

കൊലയാളിയുടെ കഥ പറയുന്ന കുറുപ്പ് എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ വേഷമിടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ഇത്. പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണി പ്രയദര്‍ശന്റെ രണ്ടാമത്തെ മലയാള ചിത്രമാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന സിനിമയിലേക്ക് തിരിച്ച് വരുന്ന ചിത്രം എന്ന പ്രത്യേകത കൂടിസിനിമയ്ക്കുണ്ട്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തുവന്നിട്ടില്ല.

Exit mobile version