മരക്കാര്‍ നേടിയ പ്രീ റിലീസ് ബിസിനസിനെ കുറിച്ച് പൃഥ്വി പറയുന്നു

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പ്രീ ബിസിനസിനെ കുറിച്ച് തുറന്ന് പറഞ്ഞു പൃഥ്വിരാജ്. ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് എത്രത്തോളം ആണെന്ന് തനിക്ക് അറിയാം എന്നും താന്‍ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ അല്ലാത്തതിനാല്‍ അത് പുറത്ത് വിടുന്നില്ല, മലയാള സിനിമയിലെ ഒരു നാഴികക്കല്ലാണ് മരയ്ക്കാര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എങ്കില്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത ചിത്രമാണ് മരയ്ക്കാര്‍ പൃഥ്വി പറയുന്നു.

മലയാള സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. വമ്പന്‍ താര നിരയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, തുടങ്ങി വമ്പന്‍ താരനിരയാണ് ഉള്ളത്.

Exit mobile version