ശരിക്കും ഞെട്ടിച്ചു ആരാധകന്റെ പിറന്നാള്‍ സമ്മാനം, വീഡിയോ വൈറല്‍

ഏറെ ആരാധകര്‍ ഉള്ള നടനാണ് ജയസൂര്യ. താരത്തിന്റെ പിറന്നാള്‍ ആണ് ഇന്ന്. നടന്റെ ആരാധകന്‍ ഒരുക്കിയ ഗംഭീരം സര്‍പ്രൈസ് വീഡിയോ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇതിന് തിരിച്ചും ഉഗ്രന്‍ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് ജയസൂര്യ.

ജയസൂര്യയുടെ സിനിമയിലെയും അഭിമുഖങ്ങളുടെയും രംഗങ്ങള്‍ കോര്‍ത്തിണക്കി മാഷപ്പ് വീഡിയോ ആണ് ആരാധകന്‍ ഒരുക്കിയത്. ഇതിന് തിരിച്ച് നല്‍കിയ സര്‍പ്രൈസ് ആരാധകനെ ശരിക്കും ഞെട്ടിച്ചു. യുവ എഡിറ്റര്‍ ലിന്റൊ കുര്യനെ സിനിമയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ജയസൂര്യ.

‘ഇത്രയും ഗംഭീരമായ പിറന്നാള്‍ സമ്മാനം നല്‍കിയതിന് ഒരുപാടു നന്ദി,’ എന്നു കുറച്ചുകൊണ്ട് ജയസൂര്യ മാഷപ്പ് വീഡിയോ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചു. ലിന്റോയെ അഭിനന്ദിച്ച് ഒട്ടനവധിയാളുകളാണ് രംഗത്ത് വന്നത്. ജയസൂര്യ വിളിച്ചത് തനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് ലിന്റോ പറയുന്നു.

ഒന്നിലേറെ നായകന്‍മാരുള്ള ചിത്രങ്ങളിലാണ് ജയസൂര്യ ഏറെ നേട്ടമായത്. മലയാളം കടന്ന്
അഞ്ചു തമിഴു ചിത്രത്തിലും താരം അഭിനയിച്ചു. നാല്‍പ്പതിലധികം മലയാളചിത്രങ്ങളിലും അഭിനയിച്ചു. അടിച്ചമര്‍ത്തപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളുടെ ജീവിതകഥ പറയുന്ന ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ മേരിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും നര്‍മരംഗങ്ങളിലെ മികവുമാണ് താരത്തിന്റെ വളര്‍ച്ചക്ക് സഹായകമായ ഘടകം.

Jayasurya Birthday Special Mashup | LINTO KURIAN

Exit mobile version