ഓര്‍മ്മയുണ്ടോ ‘ബാലേട്ടന്റെ’ മക്കളെ..? കീര്‍ത്തനയും ഗോപികയും ഇന്ന് എന്‍ജിനീയറും ഡോക്ടറുമാണ്, വര്‍ഷങ്ങള്‍ക്കിപ്പുറം വിശേഷങ്ങള്‍ പങ്കുവെച്ച് ഈ സഹോദരിമാര്‍

അനുജത്തി കീര്‍ത്തന എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

മലയാളത്തിലെ താരരാജാവിന്റെ പഴയകാല ചിത്രങ്ങളോട് എന്നും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയമാണ്. കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഇറങ്ങുന്ന ചിത്രത്തിനും ആരാധകര്‍ ഏറെയാണ്. അത്തരത്തിലൊരു ചിത്രമാണ് മോഹന്‍ലാല്‍ നായകനായ ബാലേട്ടന്‍. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഇന്നും നമ്മുടെ മനസില്‍ മായാതെ നില്‍ക്കുന്നുണ്ട്. ഒപ്പം ബാലേട്ടനില്‍ ശ്രദ്ധിക്കപ്പെട്ട രണ്ട് വേഷങ്ങളാണ് ബാലേട്ടന്റെ മക്കളായി അഭിനയിച്ച ഗോപികയും കീര്‍ത്തനയും.

സഹോദരങ്ങളാണ് ഇവര്‍. ഇപ്പോള്‍ മാറിനിന്ന 13 വര്‍ഷത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇവര്‍. പഴയ എട്ടും പൊട്ടും തിരിയാത്ത കുരുന്നുകള്‍ അല്ല ഇപ്പോള്‍ ഡോക്ടറും എന്‍ജിനീയറും ആണ്. ഗോപികയാണ് ഇപ്പോള്‍ ഡോക്ടറായത്. എസ്ഡിഎം കോളേജില്‍ നിന്ന് ബിഎഎംഎസ് പാസായി, അവിടെ തന്നെ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നു. സിനിമയോട് ഇഷ്ടമുണ്ടെങ്കിലും പഠനത്തിനാണ് ഏറ്റവും പ്രധാന്യം നല്‍കുന്നതെന്ന് ഗോപിക പറയുന്നു.

അനുജത്തി കീര്‍ത്തന എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ബലേട്ടനു ശേഷം വേറെയും സിനിമകള്‍ വന്നെങ്കിലും പഠനത്തില്‍ മാത്രമായി ഒതുങ്ങാന്‍ തീരുമാനിക്കുകയായിരുന്നു ഇവര്‍. അനിയത്തി കീര്‍ത്തന എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണിപ്പോള്‍. ബാലേട്ടന്‍ കൂടാതെ മറ്റു ചില സിനിമകളിലും ഇവര്‍ വേഷമിട്ടിട്ടുണ്ട്. ശിവത്തില്‍ ബിജു മേനോന്റെ മകളായും മയിലാട്ടത്തില്‍ രംഭയുടെ കുട്ടിക്കാല ഗെറ്റപ്പിലും പ്രത്യക്ഷപ്പെട്ടത് ഗോപികയാണ്. സീതാകല്യാണത്തില്‍ സിദ്ദിഖിന്റെ മകളായിട്ടും പാഠം ഒന്ന് ഒരു വിലാപത്തിലും സദാനന്ദന്റെ സമയത്തിലും കീര്‍ത്തനയും വേഷമിട്ടിട്ടുണ്ട്.

Exit mobile version