‘ദ സോയ ഫാക്ടര്‍’ ട്രെയിലര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും ഒന്നിക്കുന്ന ദ സോയ ഫാക്ടറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ബോളീവുഡ് ചിത്രമാണ് ഇത്.

സോനം കപൂര്‍ നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് ശര്‍മ്മയാണ്. അനുജ ചൗഹാന്റെ ‘ദ സോയ ഫാക്ടറിനെ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സോയ എന്ന പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യമാകുന്നതാണ് നോവലിന്റെ പ്രമേയം.

പ്രദ്യുമ്‌നന്‍ സിങ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സോയ സോളങ്കി എന്ന പെണ്‍കുട്ടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റനും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും പറയുന്ന ചിത്രത്തില്‍ സഞ്ജയ് കപൂറും വേഷമിടുന്നു. സെപ്റ്റംബര്‍ 20 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Exit mobile version