അട്ടപ്പാടിയിലെ കുട്ടികളുടെ പഠനചെലവ് ഏറ്റെടുത്ത് മമ്മൂട്ടി

അട്ടപ്പാടി പട്ടികവര്‍ഗ കോളനിയിലെ കുട്ടികളുടെ പഠനചെലവ് ഏറ്റെടുത്ത് മലയാള സൂപ്പര്‍സ്റ്റാര്‍
മമ്മൂട്ടി. താരം കുട്ടികളുടെ പഠന ചെലവുകള്‍ക്ക് ആവശ്യമായ സഹായവും ഓണക്കിറ്റും സമ്മാനിച്ചു.

പുതിയ ചിത്രം ഷൈലോക്കിന്റെ ചിത്രീകരണം നടക്കുന്ന വരിക്കാരിശ്ശേരി മനയിൽവച്ചായിരുന്നു കുട്ടികൾക്കുള്ള സഹായ വിതരണം. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന പുതു ചിത്രമാണ് ‘ഷൈലോക്ക്’. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവും, മമ്മൂട്ടിയും ഒന്നിക്കും ചിത്രമാണ് ഷൈലോക്ക്. ചിത്രം ക്രിസ്മസിന് തീയറ്ററുകളിലെത്തും.

ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ഷൈലോക്ക്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധര്‍വന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകള്‍ക്കിടയിലാണ് നിലവില്‍ മെഗാസ്റ്റാര്‍.

Exit mobile version