മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ്‌യുടെ ജീവിതം സിനിമയാകുന്നു

അതെസമയം ആരായിരിക്കും വാജ്‌പെയ് ആയി അഭിനയിക്കുകയെന്ന് അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ്‌യുടെ ജീവിതം സിനിമയാകുന്നു. അമാശ് ഫിലിംസിന്റെ ശിവ ശര്‍മ്മയാകും സിനിമ ഒരുക്കുന്നത്. ഉല്ലേക് എന്‍പി എഴുതിയ ‘ദ അണ്‍ടോള്‍ഡ് വാജ്‌പെയ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത് . സിനിമയാക്കുന്നതിനുള്ള പകര്‍പ്പാവകാശം അമാശ് ഫിലിംസിന്റെ ശിവ ശര്‍മ്മ സ്വന്തമാക്കി.

അതെസമയം ആരായിരിക്കും വാജ്‌പെയ് ആയി അഭിനയിക്കുകയെന്ന് അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വാജ്‌പെയുടെ കുട്ടിക്കാലം, കോളേജ് ജീവിതം, രാഷ്ട്രീയ ജീവിതം, പ്രധാനമന്ത്രിയായിട്ടുള്ള കാലം തുടങ്ങിയവ ചിത്രത്തിലുണ്ടാകും. 2018 ഓഗസ്റ്റ് 16നായിരുന്നു വാജ്‌പെയ് അന്തരിച്ചത്.

Exit mobile version