നടന്‍ സെന്തിലിന്റെ വിവാഹ റിസപ്ഷന്‍ വീഡിയോയും പുറത്തുവിട്ടു

ടെലിവിഷന്‍ കോമഡി സീരിയലുകളിലൂടെ വെള്ളിത്തിരയിലെത്തിയ നടന്‍ സെന്തില്‍ കൃഷ്ണ അടുത്തിടെയാണ് വിവാഹിതനായത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ സെന്തിലിന്റെ വിവാഹ റിസപ്ഷന്‍ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്.

ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു സെന്തിലിന്റെ വിവാഹം. ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് വിവാഹത്തിന് ക്ഷണമുണ്ടായത്. പിന്നീട് തിരുവനന്തപുരത്ത് വെച്ച് നടത്തിയ വിവാഹ വിരുന്നില്‍ സിനിമാ സീരിയല്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായുള്ള സെന്തിലിന്റെ അരങ്ങേറ്റം. കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ രാജാമണി എന്ന വേഷമായിരുന്നു സെന്തിലിന്റേത്. പിന്നീട് വൈറസിലും മികച്ച വേഷത്തില്‍ സെന്തില്‍ എത്തി.

Exit mobile version