മഹാനടിക്കുശേഷം മറ്റൊരു ശ്രദ്ധേയമായ വേഷത്തില്‍ തെലുഗില്‍ തിരിച്ചെത്തുകയാണ് കീര്‍ത്തി

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കുട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലുടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. താരത്തിന് ഇപ്പോള്‍ കൈനിറയെ ഓഫറുകളാണ്. മലയാളം കടന്ന് ബോളിവുഡില്‍ എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മഹാനടിക്കുശേഷം മറ്റൊരു ശ്രദ്ധേയമായ വേഷത്തില്‍ തെലുഗില്‍ തിരിച്ചെത്തുകയാണ് കീര്‍ത്തി. മിസ് ഇന്ത്യ എന്നാണ് നായികാപ്രാധാന്യമുളള്ള ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തുന്നൊരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഗ്ലാമര്‍ വേഷത്തിലെത്തുന്ന ഈ ചിത്രത്തിനുവേണ്ടിയാണ് കീര്‍ത്തി 15 കിലോ ശരീരഭാരം കുറച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. യൂറോപ്പും ചിത്രത്തിന്റെ ലൊക്കേഷനായിരുന്നു. മഹേഷ് എസ് കൊണേരു നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നരേന്ദ്ര നാഥാണ്.

2000-ല്‍ ബാലതാരമായി ചലച്ചിത്രങ്ങളില്‍ അഭിനയിച്ച കീര്‍ത്തി, പഠനവും ഫാഷന്‍ ഡിസൈനില്‍ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു. 2002 ല്‍ കുബേരന്‍ എന്ന ചിത്രത്തിലുടെ ബാലതാരമായിട്ടാണ് കീര്‍ത്തി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത് ഇതിനു ശേഷം ഒട്ടേറെ ചിത്രത്തില്‍ അഭിനയിച്ചു. 2013 ല്‍ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കുട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലുടെ നായിക സ്ഥാനത്തേക്ക് വന്നു.
Miss India Title Reveal Teaser - Keerthy Suresh | Thaman S | Narendra Nath | Mahesh S Koneru

Exit mobile version