ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ഗൗതം മേനോന്‍ ചിത്രം ‘എന്നെ നോക്കി പായും തോട്ട’ ട്രെയിലര്‍ പുറത്തുവിട്ടു

ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഗൗതം മേനോന്‍-ധനുഷ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘എന്നെ നോക്കി പായും തോട്ട’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഒരു റൊമാന്റിക് ത്രില്ലറായിരിക്കും ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

മേഘ ആകാശ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തേ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. ധര്‍ബുക ശിവയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്.

2016ലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ സംവിധായകന്‍ ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാവുകയായിരുന്നു. സെപ്റ്റംബര്‍ ആറിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തുവിട്ട ട്രെയിലറില്‍ സൂചിപ്പിച്ചിരിക്കുന്നത്.

Exit mobile version