രജിഷ വിജയന്‍ ചിത്രം ‘ഫൈനല്‍സ്’ ലെ ടീസര്‍ പുറത്തിറങ്ങി

രജിഷ വിജയന്‍ നായികയായി എത്തുന്ന മലയാള ചിത്രം ‘ഫൈനല്‍സ്’ ലെ ടീസര്‍ പുറത്തിറങ്ങി. ആലിസ് എന്ന സൈക്ലിംഗ് താരത്തിന്റെ വേഷമാണ് രജിഷക്ക്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടിയാണ് ഈ കഥാപാത്രം.

പിആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ഫൈനല്‍സിലെ ഗാനങ്ങള്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഗോദക്ക് ശേഷം സ്ത്രീ കഥാപാത്രത്തില്‍ ഊന്നിയ മലയാളത്തിലെ മറ്റൊരു സ്‌പോര്‍ട്‌സ് ചിത്രമാകും ഇത്.

നിരഞ്ജ് മണിയന്‍പിള്ള, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, സോന നായര്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു. സംഗീതം കൈലാസ് മേനോന്‍. അടുത്തിടെ പുറത്തു വന്ന ജൂണ്‍ ആണ് രജിഷയുടെ റിലീസ് ആയ ഏറ്റവും പുതിയ ചിത്രം.

Exit mobile version