വെള്ളനിറത്തിലുള്ള ദാവണിയും, നെറ്റിച്ചുട്ടിയും, മുല്ലപ്പൂവും ധരിച്ച് രാധയായി ഭാവന

മലയാളികളുടെ എക്കാലത്തെയും പ്രിയനടിയാണ് ഭാവന. വിവാഹ ശേഷം താരം സിനിമയില്‍ അത്ര സജ്ജീവമല്ലെങ്കിലും, താരത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ അഷ്ടമിരോഹിണി ദിനത്തില്‍ രാധയായി ഒരുങ്ങിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഭാവന ചിത്രങ്ങള്‍ പങ്കുവച്ചത്. വെള്ളനിറത്തിലുള്ള ദാവണിയും നെറ്റിച്ചുട്ടിയും മുല്ലപ്പൂവും ധരിച്ച് കൃഷ്ണവേഷം കെട്ടിയ കുട്ടികള്‍ക്കൊപ്പം ഇരിക്കുന്ന ഭാവന ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. അതി സുന്ദരിയായ ഈ ഭാവന ചിത്രങ്ങള്‍ക്ക് താഴെ നിരവധി കമന്റുകളാണ് വന്നത്.

ഏറെ കാലത്തെ പ്രണയത്തിനു ശേഷം 2018 ജനുവരിയിലായിരുന്നു കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള ഭാവനയുടെ വിവാഹം, തുടര്‍ന്ന് നടി അഭിനയത്തില്‍ നിന്നും ഒരു ചെറിയ ഇടവേളയെടുക്കുകയായിരുന്നു. എങ്കിലും സിനിമ മറന്നൊരു ലോകം അസാധ്യമാണെന്നു തോന്നിയപ്പോള്‍ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയും ചെയ്തു താരം. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Exit mobile version