‘കിളവന്മാര്‍ എങ്ങോട്ടോ’ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനെ പരിഹസിച്ച യുവാവിനെ തേച്ചൊട്ടിച്ച് നടന്‍ മുകേഷ്

നടന്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.

ക്യാമറയ്ക്ക് മുന്‍പില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നവരാണ് താരങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ ആരാധകരോട് സംവദിക്കാനും ചില താരങ്ങള്‍ ശ്രമിക്കാറുണ്ട്. താരങ്ങള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വന്‍ സ്വീകാര്യത തന്നെ ലഭിക്കാറുണ്ട്. എന്നാല്‍ അതിനിടയിലും അവരെ അപകീര്‍ത്തിപ്പെടുത്തുന്നവരും അനവധിയാണ്. കമന്റ് രൂപേണ നിരവധി വിമര്‍ശനങ്ങളാണ് തൊടുക്കാറുള്ളത്.

ഇപ്പോള്‍ അത്തരത്തില്‍ വിമര്‍ശനത്തന് ഇരയായിരിക്കുന്നത് നടന്‍ മുകേഷ് ആണ്. നടന്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഈ ചിത്രത്തിനു താഴെ ‘കിളവന്മാര്‍ എങ്ങോട്ടോ’ എന്ന് സിറാജ് ബിന്‍ ഹംസ എന്ന വ്യക്തി കുറിക്കുകയായിരുന്നു. ഈ കമന്റിനു താഴെ പൊങ്കാലയിട്ട് മമ്മൂട്ടി ഫാന്‍സും എത്തി. എന്നാല്‍ കളറായത് മുകേഷിന്റെ മറുപടിയാണ്. കമന്റിട്ടവനെ നൈസായി തന്തയ്ക്ക് പറയുകയായിരുന്നു താരം. ‘ഞങ്ങടെ പഴയ കൂട്ടുകാരന്‍ ഹംസക്കയെ കാണാന്‍ പോവുകയാ’ എന്നാണ് മുകേഷ് കുറിച്ചത്.

സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു. തന്തയ്ക്ക് വിളിച്ച താരത്തിന് പരിപൂര്‍ണ്ണ പിന്തുണയുമായി ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തി. ഉരുളയ്ക്ക് ഉപ്പേരിയായി മറുപടി കൊടുത്തുവെന്നാണ് താരത്തിന് പിന്തുണ നല്‍കി കൊണ്ട് ഒരു കൂട്ടം ആളുകള്‍ കുറിച്ചത്. ഇവന്മാരോടൊല്ലാം ഇത്തരത്തില്‍ തന്നെ പെരുമാറണമെന്നും മറ്റു ചിലരും കുറിച്ചു.


Exit mobile version