നടന്‍ വിശാലും അനിഷ റെഡ്ഡിയും തമ്മിലുള്ള വിവാഹം മുടങ്ങി ?

തമിഴ് നടന്‍ വിശാലും അനിഷ റെഡ്ഡിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു . ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും വിവാഹത്തില്‍ നിന്നും പിന്മാറി എന്ന വാര്‍ത്തയാണ് പുറത്തുവന്നത്.

അനിഷ റെഡ്ഡിയും വിശാലും തമ്മിലുള്ള വിവാഹ നിശ്ചയം മാര്‍ച്ച് 16ന് ഹൈദരാബാദിലാണ് നടന്നത്. ഹൈദരാബാദിലെ ഒരു ബിസിനസുകാരന്റെ മകളായ അനിഷ ആക്റ്റിവിസ്റ്റ് എന്ന നിലയിലും ബാസ്‌കറ്റ് ബോള്‍ താരം എന്ന നിലയിലും ശ്രദ്ധേയയാണ്. അനിഷ ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

അനിഷ തന്റെ ഇന്‍സ്റ്റഗ്രാം എക്കൗണ്ടില്‍ നിന്ന് വിശാലിനൊപ്പമുള്ള ചിത്രങ്ങളും വിവാഹ നിശ്ചയ ചിത്രങ്ങളും നീക്കിയിട്ടുണ്ട്. വിവാഹം വേണ്ടെന്നു വെച്ചതുമായി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെയായിരുന്നു ഇരുവരുടെയും വിവാഹം നടത്താന്‍ പദ്ധതി.

Exit mobile version