‘സാനിയേ, അയ്യപ്പോ..അയ്യപ്പോ സാനിയേ’ ; പൊതുചടങ്ങില്‍ സാനിയയ്ക്ക് ശരണം വിളിയുമായി ആരാധകര്‍, വീഡിയോ വൈറല്‍

ബാലതാരമായി ചലച്ചിത്ര രംഗത്തെത്തി ക്വീന്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ച നടിയാണ് സാനിയാ ഈയ്യപ്പന്‍. ചെറുപ്രായത്തില്‍ തന്നെ 2018ല്‍ മികച്ച പുതുമുഖതാരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ സാനയക്ക് ആരാധകരും ഏറെയാണ്. ഇപ്പോള്‍ സാനിയ പങ്കെടുത്ത ഒരു പൊതുചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചടങ്ങില്‍ സാനിയെ കാണാന്‍ കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ
നിരവധി പേരെത്തിയിരുന്നു. സാനിയ കാറില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ ആരാധകര്‍ ആര്‍പ്പുവിളികളുമായി ആവേശമായി ഒപ്പം കൂടി. സംസാരിക്കാന്‍ മൈക്ക് കയ്യിലെടുത്തപ്പോള്‍ ശരണംവിളികള്‍ ഉയര്‍ന്നു.’സാനിയേ, അയ്യപ്പോ..അയ്യപ്പോ സാനിയേ’എന്ന രീതിയിലായിരുന്നു ശരണംവിളി.

മഴവില്‍ മനോരമ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന സാനിയ ബാല്യകാലസഖി എന്ന ചിത്രത്തില്‍ ഇഷാ തല്‍വാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ച്‌കൊണ്ടാണ് സിനിമാരംഗത്ത് ചുവടുവെക്കുന്നത്. തുടര്‍ന്ന് 8 സിനിമകളില്‍ താരം അഭിനയിച്ചു. പൃഥ്വിരാജ് ചിത്രം ലൂസിഫറിലെ താരത്തിന്റെ ജാന്‍വി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

Exit mobile version