തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടീം വീണ്ടും ഒന്നിക്കുന്നു

തീയറ്ററുകളില്‍ ചിരിയുടെ ആവേശം തീര്‍ത്ത ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. പല വട്ടം പരീക്ഷിച്ചു വിജയിച്ച അതേ ഫോര്‍മുല കാലാനുസൃതമായ മാറ്റങ്ങളോടെ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. പ്രണയവും കലഹവും സൗഹൃദവും ഒത്തുചേരുന്ന, യൗവനം തുളുമ്പുന്ന ഈ ചിത്രം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ചിത്രത്തിലെ സഹ എഴുത്തുക്കാരനും, ജെയ്‌സണിന്റെ ഏട്ടനായി വേഷമിടുകയും ചെയ്ത ഡിനോയ് പൗലോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിനോയ് തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തേയും താരം അവതരിപ്പിക്കും.

പ്ലാന്‍ ജെ സിനിമാസിന്റെ ബാനറല്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണവും ജോമോന്‍ ടി ജോണ്‍ തന്നെയാണ്.

തണ്ണീര്‍മത്തനിലെ ‘ജാതിക്കാ തോട്ടം’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമൊരുക്കിയ ജസ്റ്റിന്‍ വര്‍ഗീസാണ് പുതിയ ചിത്രത്തിലും സംഗീത സംവിധായകന്‍. ഇതോടെ മറ്റൊരു തണ്ണീര്‍മത്തന്‍ മാജിക്കിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം.

Exit mobile version