ഇനി മലയാളത്തിലും തമന്ന ; സെന്‍ട്രല്‍ ജയിലിലെ പ്രേതത്തില്‍ പ്രധാന കഥാപാത്രമായി അരങ്ങേറ്റമെന്ന് റിപ്പോര്‍ട്ടുകള്‍

നേരത്തെയും തമന്ന ഹൊറര്‍ കോമഡി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്

തെന്നിന്ത്യന്‍ സൂപ്പര്‍ സുന്ദരി തമന്ന മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ താരത്തിന്റെ മലയാള സിനിമയെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നത്.

സന്ധ്യമോഹന്‍ സംവിധാനത്തില്‍ ഒരുങ്ങുന്ന സെന്‍ട്രല്‍ ജയിലിലെ പ്രേതം എന്ന ഹൊറര്‍ കോമഡി ചിത്രത്തില്‍ തമന്ന അഭിനയിക്കുവാന്‍ കരാറായെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെയും തമന്ന ഹൊറര്‍ കോമഡി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ദേവി എന്ന തമിഴ് ചിത്രത്തില്‍. ചിത്രം വിജയമായതിനെ തുടര്‍ന്ന് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. ഇതിലും തമന്ന തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇന്ത്യന്‍ ആര്‍ട്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്ധ്യ മോഹന്‍ കഥയ്ക്ക് അമല്‍ കെ ജോബി ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

ഒരു ഇന്ത്യന്‍ ചലച്ചിത്രനടിയായ തമന തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലാണ് മുന്നിട്ടുനില്‍ക്കുന്നത്. തെന്നിന്ത്യന്‍ ചലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനു മുമ്പ് 2005ല്‍ പുറത്തിറങ്ങിയ സോ ഫാര്‍, ചാന്ദ് സാ റോഷന്‍ ചെഹരാ എന്നീ ഹിന്ദി സിനിമകളിലാണ് തമന്ന അരങ്ങേറ്റംകുറിച്ചത്.

Exit mobile version