ദുല്‍ഖര്‍ ചിത്രം സുകുമാരകുറിപ്പിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു

ഇന്നും പിടി കിട്ടാ പുള്ളിയായി തുടരുന്ന സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ ചിത്രീകരണം ആരംഭിക്കുന്നു. ‘ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1980കളിലെ ഗ്രാമാന്തരീക്ഷം പുനര്‍സൃഷ്ടിക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. താല്‍പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് 21 ബുധനാഴ്ച രാവിലെ 9:30 മുതല്‍ 4:30 വരെ പാലക്കാട് ജോബീസ് മാളിലെ ഗോള്‍ഡന്‍ ഹാളില്‍ വെച്ച് നടക്കുന്ന ഒഡിഷനില്‍ പങ്കെടുക്കാം. പ്രായപരിധിയില്ല…പാലക്കാട്ടും പരിസരത്തുമുള്ളവര്‍ക്ക് , മുടി നീട്ടി വളര്‍ത്തിയവര്‍ക്കും മുന്‍ഗണനയുണ്ട്.. നമ്പര്‍: 9847522377’ചിത്രത്തിന്റെ കാസ്റ്റിംഗ് കോളില്‍ പറയുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖുര്‍ സല്‍മാനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. ‘കുറുപ്പിന്റെ’ പോസ്റ്ററുകള്‍ നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Exit mobile version