വീണ്ടും തരംഗം തീര്‍ത്ത് ജിമിക്കി കമ്മല്‍; ചുവട്‌വെച്ച് ജ്യോതികയും സംഘവും

തുമാരി സുലുവിന്റെ തമിഴ് റീമേക്കായ കാട്രിന്‍ മൊഴിയില്‍ ജിമിക്കി കമ്മലിന് വേണ്ടി ചുവട് വെച്ചിരിക്കുന്നത് ജ്യോതികയും സംഘവുമാണ്

ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ‘എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി’ എന്ന ഗാനം തീര്‍ത്ത ഓളം ഇതുവരെ അടങ്ങിയിട്ടില്ല. മലയാളത്തിനൊപ്പം ടോളിവുഡും ബോളിവുഡും ഹോളിവുഡ് വരെ ഗാനത്തിന് ചുവടുവെച്ചിരുന്നു. ഇപ്പോഴിതാ ജിമിക്കി കമ്മല്‍ വീണ്ടും തരംഗമാകാന്‍ എത്തിയിരിക്കുകയാണ്. തുമാരി സുലുവിന്റെ തമിഴ് റീമേക്കായ കാട്രിന്‍ മൊഴിയില്‍ ജിമിക്കി കമ്മലിന് വേണ്ടി ചുവട് വെച്ചിരിക്കുന്നത് ജ്യോതികയും സംഘവുമാണ്.

സംവിധായകന്‍ രാധാ മോഹനും, ജ്യോതികയും സൂപ്പര്‍ഹിറ്റ് ചിത്രം മൊഴിയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് കാട്രിന്‍ മൊഴി. ചിത്രത്തില്‍ റേഡിയോ ജോക്കിയായാണ് ജ്യോതിക എത്തുന്നത്. സാധാരണക്കാരിയായ ഒരു വീട്ടമ്മ റേഡിയോ ജോക്കി ആകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.

ജിമ്മിക്കി കമ്മലിനൊപ്പം ആ ഗാനരംഗത്തില്‍ ഉപയോഗിച്ചിട്ടുള്ള നൃത്തച്ചവുടുകളും മലയാളത്തിന്റേതാണ്. തുമാരി സുലുവില്‍ ശ്രീദേവി അനശ്വരമാക്കിയ ഹവാ ഹവായി എന്ന പാട്ടിനൊപ്പമാണ് നായിക വിദ്യാ ബാലന്‍ ഡാന്‍സ് ചെയ്തത്.

Exit mobile version