കടുത്ത ദാരിദ്യം ഉണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്; പൃഥ്വിയുടെ നടപടിയെ ട്രോളി ഹരീഷ് പേരടി

നടന്‍ പൃഥ്വിരാജ് പ്രളയ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുവാന്‍ വേണ്ടി താന്‍ വാങ്ങിച്ച മൂന്ന് കോടിയോളം വില വരുന്ന റേഞ്ച് റോവര്‍ വോഗിന് ഫാന്‍സി നമ്പര്‍ വേണ്ടെന്ന് വെച്ചുകൊണ്ടുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. താരത്തിന്റെ തീരുമാനത്തെ സോഷ്യല്‍ മീഡിയ ഒന്നടങ്കം കൈയ്യടിയോടെയാണ് സ്വീകരിച്ചത്.

എന്നാല്‍ പൃഥ്വിയുടെ ഈ നടപടിയെ ട്രോളി ഇപ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ‘ഫാന്‍സി നമ്പറിന്റെ പണം മുഴുവന്‍ സര്‍ക്കാറിനാണ് കിട്ടുന്നത്.. ആ കാറിന്റെ പണം മുഴുവന്‍ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആര്‍ക്കും ഒരു കുഴപ്പവുമില്ല…നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞതാണ്..എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന്’ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന് താഴെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് വന്നത്.

കഴിഞ്ഞ ദിവസമാണ് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുവാന്‍ വേണ്ടി നടന്‍ പൃഥ്വിരാജ് വാങ്ങിച്ച മൂന്ന് കോടിയോളം വില വരുന്ന റേഞ്ച് റോവര്‍ വോഗിന് ഫാന്‍സി നമ്പര്‍ വേണ്ടെന്ന് വെച്ചതും പകരം ആ പൈസ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചതും. പൃഥ്വിയുടെ തീരുമാനത്തിന് സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിനന്ദം അറിയിച്ചിരുന്നു.

Exit mobile version