എണ്ണയടിക്കുന്ന കാശുണ്ടെങ്കില്‍ ഇരട്ടി സാധനങ്ങള്‍ വാങ്ങാമായിരുന്നില്ലെ; ദുരിതാശ്വാസത്തിന് ബൈക്ക് റാലിയുമായി എത്തിയ ഫുക്രുവിന് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ട്രോളുകള്‍

സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോകിലൂടെ തരംഗമായി തീര്‍ന്ന ഫുക്രുവിന് ആരാധകര്‍ ഏറെയാണ്. സമൂഹ മാധ്യമങ്ങളില്‍ പ്രശസ്തനായ ഫുക്രുവിന് സിനിമയിലേക്കുള്ള ക്ഷണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ വൈകാതെ തന്നെ താരത്തെ വിവാദങ്ങളും പിന്തുടര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. ട്രോളന്‍മാരുടെ ഇരയാവാന്‍ സ്വയം ചെന്ന്‌പെട്ട അവസ്ഥയിലാണ് ഫുക്രു.

പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കരകയറ്റാന്‍ ഒത്തിരി പേര്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ ഫുക്രുവും ഒന്ന് സഹായിക്കാന്‍ മുന്നോട്ട് വന്നതായിരിന്നു, എന്നാല്‍ ഇതിന് പണം ഉണ്ടാക്കാന്‍ തെരഞ്ഞെടുത്ത വഴിയാണ് ഇപ്പോള്‍ താരത്തെ കുടുക്കിയത്.

ദുരിതബാധിതരെ സഹായിക്കന്‍ ഫുക്രുവും സുഹൃത്തുക്കളും കൊട്ടാരക്കരയില്‍ നിന്ന് നടത്തിയ ബൈക്ക് റാലി പോലീസ് തടഞ്ഞിരുന്നു. റാലി തടഞ്ഞ പോലീസ് ‘വണ്ടികള്‍ക്ക് ഇന്ധനം അടിച്ച പണമുണ്ടായിരുന്നെങ്കില്‍ ദുരിതബാധിതര്‍ക്ക് ഇരട്ടി സാമഗ്രികള്‍ നല്‍കാമായിരുന്നല്ലോ’ എന്ന് പറഞ്ഞു, ഇതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.’അങ്ങനെ തരുമായിരുന്നെങ്കില്‍ ഇത്രയും കഷ്ടപ്പാടുണ്ടോയിരുന്നോ’ എന്ന് ഫുക്രു മറുപടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഫുക്രുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ഒരു നല്ല കാര്യം ചെയ്യാനിറങ്ങി തിരിച്ചതാണെങ്കിലും സംഗതി അബദ്ധമായി എന്ന തരത്തിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. കൊട്ടാരക്കര നിന്ന് മലപ്പുറം വരെ ബൈക്ക് യാത്ര നടത്തിയെന്നതാണ് ആരോപണം. എന്നാല്‍ ഒരു പോലീസുകാരന് പറഞ്ഞ മണ്ടത്തരത്തിന്റെ പേരിലാണ് ട്രോളുകളെന്നും മൂന്ന് കിലോമീറ്റര് മാത്രമാണ് റാലി നടത്തിയതെന്നുമാണ് ഫുക്രുവിന്റെ പ്രതികരണം. വൈകാതെ തന്നെ സംഭവത്തില്‍ പ്രതികരണവുമായി താരം ലൈവില്‍ എത്തിയിരുന്നു. ട്രോളന്മാര്‍ തന്നെ ഇന്ത്യ മുഴുവന്‍ അറിയുന്ന ആളാക്കണമെന്നും ഫുക്രു പരിഹാസത്തോടെ ലൈവില്‍ പറയുന്നുണ്ട്.

Exit mobile version