പ്രഭാസ് ചിത്രം ‘സഹോ’യിലെ പോസ്റ്റര്‍ പുറത്തിറങ്ങി

പ്രഭാസ് ചിത്രം സഹോയിലെ പോസ്റ്റര്‍ പുറത്തിറങ്ങി. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ ആണ് നായിക. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരുന്നു. ഓഗസ്റ്റ് 15-ന് പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നു ചിത്രം ഇപ്പോള്‍ ഓഗസ്റ്റ് മുപ്പത്തിലേക്ക് മാറ്റി. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ‘ഏകാന്ത താരമേ’ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്.

സുജിത്താണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരുണ്‍ വിജയ്, ഈവിലിന്‍ ശര്‍മ്മ, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, കിഷോര്‍, ആദിത്യ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version