കാട് തിന്നോര്‍ നാട് കേറിയോര്‍; ‘പട്ടാഭിരാമനി’ലെ പുതിയ പാട്ടെത്തി

ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ സിനിമകള്‍ക്കുശേഷം ജയറാമും കണ്ണന്‍ താമരക്കുളവും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ‘പട്ടാഭിരാമന്‍’. ചിത്രത്തിലെ പുതിയ പാട്ടെത്തി. ‘കൊന്നു തിന്നും’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. സംഗീതം എം ജയചന്ദ്രന്‍. എം ജയചന്ദ്രനും സംഗീതയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

കണ്ണന്‍ താമരക്കുളവും ജയറാമും ഒന്നിക്കുന്ന നാലാം ചിത്രമാണ് ‘പട്ടാഭാരാമന്‍’. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ പാട്ടും പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അബ്ബാം മൂവീസിന്റെ ബാനറില്‍ അബ്രാഹം മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് എഴുതുന്നു. രവിചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു.

Exit mobile version