മൈക്കിള്‍ ജാക്സന്റെ ഡാന്‍സ് അനുകരിച്ച് കുട്ടി ആരാധകന്‍, വൈറലായി വീഡിയോ

കോളോറാഡോ: ലോകമെമ്പാടും ആരാധകരുടെ ഡാന്‍സറാണ് മൈക്കിള്‍ ജാക്സന്‍. നൃത്തത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് ജാക്സനും ഒരു ഹരമാണ്. മരണപ്പെട്ടിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും താരത്തിന്റെ ആരാധകരില്‍ ഒരു കുറവും വന്നിട്ടില്ല എന്ന് തന്നെ പറയാം. ഇപ്പോള്‍ ടിവിയില്‍ നിന്ന് മൈക്കിള്‍ ജാക്സന്റെ ഡാന്‍സ് അനുകരിക്കുന്ന ഒരു കുട്ടി ആരാധകന്റെ വീഡിയോ ആണ് വൈറലാവുന്നത്.
മൈക്കിള്‍ ജാക്‌സന്റെ ഡാന്‍സുമായി കുട്ടി ആരാധകന്‍Michael Jackson's Baby Fan Dance
മൈക്കിള്‍ ജാക്സന്റെ ത്രില്ലര്‍ പ്ലേ ചെയ്യുന്ന ടെലിവിഷന്‍ സ്‌ക്രീനിന് മുമ്പില്‍ നിന്ന് നൃത്തച്ചുവടുകള്‍ അനുകരിക്കാന്‍ ശ്രമിക്കുകയാണ് ഈ ആരാധകന്‍. ത്രില്ലര്‍ ജാക്കറ്റും ധരിച്ച് ഡാന്‍സ് അനുകരിക്കാന്‍ ശ്രമിക്കുന്ന കുട്ടി ജാക്സനെ ആരാധകര്‍ നിറകൈയോടെ ഏറ്റെടുത്തിരിക്കുകയാണ്.

1958 ഓഗസ്റ്റ് 29 അമേരിക്കയിലെ ഇന്‍ഡ്യാന സംസ്ഥാനത്തെ ഗാരിയിലായിരുന്നു ‘കിങ് ഓഫ് പോപ്’ എന്ന് അമേരിക്കന്‍ സംഗീതലോകം വിശേഷിപ്പിക്കുന്ന മൈക്കിള്‍ ജാക്‌സന്‍ ജനിച്ചത്. 2009 ജൂണ്‍ 25ന് അമ്പതാം വയസില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലോസ് ആഞ്ചലീസ് നഗരത്തിലെ യുസിഎല്‍എ മെഡിക്കല്‍ കോളേജില്‍വച്ച് മൈക്കിള്‍ ജാക്‌സണ്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത ലോകം ഒരു ഞെട്ടലോടെയായിരുന്നു കണ്ടത്. മരിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും താരത്തിന്റെ ഡാന്‍സും പാട്ടുമെല്ലാം ആരാധകര്‍ ഇന്നും അനുകരിക്കാറുണ്ട്.

Exit mobile version