ചിത്രം ‘മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള’ യുടെ റിലീസ് തിയ്യതി മാറ്റി

പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കരകയറ്റാനുള്ള ശ്രമത്തിലാണ് നാട്മൊത്തം. ഈ സാഹചര്യത്തില്‍ ആഘോഷപരിപാടികളെല്ലാം മാറ്റിവെച്ച് ദുരിത ബാധിതര്‍ക്കൊപ്പം കൂടിയിരിക്കുകയാണ് മലയാള സിനിമാ താരങ്ങളും പ്രവര്‍ത്തകരും. ഇപ്പോഴിതാ മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റി വെച്ചു എന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിരവധി സിനിമകളുടെ റിലീസും മാറ്റി വെച്ചിട്ടുണ്ട്.

ഷാനു സമദ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു നേരത്തേ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം മുഴുവന്‍ പ്രളയത്തില്‍ തളര്‍ന്നു നില്‍ക്കുന്ന ഈ വേളയില്‍ ചിത്രവുമായെത്തുന്നില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

പ്രണയവും വിരഹവും മധുരം കിനിയുന്ന ഓര്‍മ്മകളായി ദൃശ്യവല്‍ക്കരിക്കുന്ന ചിത്രത്തില്‍ നടന്‍ ഇന്ദ്രന്‍സാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഇന്ദ്രന്‍സിന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് ചിത്രത്തിലെ കുഞ്ഞബ്ദുള്ള.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം

Exit mobile version