വിജയ് സേതുപതി ചിത്രം “സംഘതമിഴൻ ” ടീസർ പുറത്തുവിട്ടു

വിജയ് സേതുപതി നായകനാകുന്ന ”സംഘതമിഴന്‍” എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.
46 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ് സേതുപതിയുടെ മാസ് ഡയലോഗുകളാണുള്ളത്. ഇരട്ടവേഷത്തിലാണ് താരം ചിത്രത്തില്‍ എത്തുന്നത്.

വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരായി റാഷി ഖന്നയും നിവേത പെതുരാജയും എത്തുന്നു. കൂടാതെ ജോണ്‍ വിജയ്, നാസ്സര്‍, സൂരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിജയ് സേതുപതിയുടെ മകള്‍ ശ്രീജയും ഈ ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കാല്‍വെയ്ക്കുകയാണ്.

വിജയ് മെര്‍വിനാണ് സംഗീതം. ആര്‍ വെല്‍രാജ് ആണ് ഛായാഗ്രഹണം. വിജയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒക്ടോബലറിലാണ് ചിത്രം തിയറ്ററുകളിലെത്തുക.

Sangathamizhan Official Teaser | Vijay Sethupathi, Raashi Khanna, Nivetha Pethuraj | Vijay Chandar

Exit mobile version