തമിഴ് റീമേക്കിനൊരുങ്ങി അന്ധാധുന്‍; നായകനായി എത്തുന്നത് പ്രശാന്ത്

ആയുഷ്മാന്‍ ഖുറാനെ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രം അന്ധാധുന്‍ തമിഴിലേക്ക്. ചിത്രത്തില്‍ നായകനായി എത്തുന്നത് പ്രശാന്ത് ആണ്. ശ്രീറാം രാഘവ് ആണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

അന്ധാധുനിലെ അഭിനയത്തിന് നായകന്‍ ആയുഷ്മാന്‍ ഖുറാനെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച നടനുള്ള പുരസ്‌കാരത്തിനു പുറമെ മികച്ച ഹിന്ദി ചിത്രം, മികച്ച അവലംബിത തിരക്കഥ എന്നീ ദേശീയ അവാര്‍ഡുകളും അന്ധാധുനിന് ലഭിച്ചിരുന്നു.

ത്രില്ലര്‍ ചിത്രമായ അന്ധാധുനില്‍ നായികയായി എത്തിയത് രാധികാ ആംപ്‌തെയാണ്. തബുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. തമിഴില്‍ നായികയായി എത്തുന്നത് ആരാണെന്ന് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Exit mobile version