‘തല’യെയും വിടാതെ തമിഴ് റോക്കേഴ്‌സ്; അജിത്ത് ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’ ഇന്റര്‍നെറ്റില്‍, വ്യാജപതിപ്പ് എത്തിയത് ചിത്രം ഇന്ന് റിലീസ് ചെയ്യാന്‍ ഇരിക്കെ

ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം 'പിങ്കി'ന്റെ റീമേക്കാണ് ചിത്രം.

തമിഴ്‌നാടിന്റെ ‘തല’യെയും വെറുതെ വിടാതെ തമിഴ് റോക്കോഴ്‌സ്. സൂപ്പര്‍ താരം അജിത്തിന്റെ ‘നേര്‍കൊണ്ട പാര്‍വൈ’ ഇന്റര്‍നെറ്റില്‍ എത്തി. ചിത്രം ഇന്ന് റിലീസ് ചെയ്യാന്‍ ഇരിക്കെയാണ് വ്യാജപതിപ്പ് എത്തിയത്. തമിഴ് റോക്കേഴ്‌സാണ് ചിത്രത്തിലെ സീനുകളുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ സിങ്കപൂരിലും, ചെന്നൈയില്‍ പ്രസ് സ്‌ക്രീനിംഗും നടന്നിരുന്നു. ഇതില്‍ ഏതെങ്കിലും ഒരിടത്ത് നിന്നായിരിക്കും രംഗങ്ങള്‍ ലീക്ക് ചെയ്യപ്പെട്ടിട്ടുണ്ടുവക എന്നാണ് നിഗമനം. ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം ‘പിങ്കി’ന്റെ റീമേക്കാണ് ചിത്രം.

‘പിങ്കി’ല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ ടരിയാംഗ്, അര്‍ജുന്‍ ചിദംബരം, ആദിക് രവിചന്ദ്രന്‍, അശ്വിന്‍ റാവു, മലയാളിതാരം സുജിത്ത് ശങ്കര്‍ തുടങ്ങിയവര്‍ വേഷമിടുന്നുണ്ട്.

Exit mobile version