‘ദയവ് ചെയ്ത് എന്നെ കങ്കണയോട് ഉപമിക്കരുത്, റണാവത്ത് സഹോദരിമാരുടെ നിലവാരത്തില്‍ തരംതാണ് സംസാരിക്കാന്‍ എനിക്ക് സാധിക്കില്ല’; തപ്സി പന്നു

ബോളിവുഡ് ലോകത്ത് ഈ അടുത്ത കാലത്താണ് കങ്കണയും തപ്‌സി പന്നുവും തമ്മില്‍ വാക്‌പോര് നടന്നത്. കങ്കണയുടെ പുതിയ ചിത്രം ജഡ്ജ്‌മെന്റല്‍ ഹേ ക്യാ എന്ന സിനിമയെ കുറിച്ച് തപ്‌സി പങ്കുവെച്ച ട്വീറ്റില്‍ കങ്കണയുടെ അഭിനയപാടവത്തെ അഭിനന്ദിക്കുന്നില്ലെന്ന് പറഞ്ഞ് കങ്കണയുടെ സഹോദരിയാണ് ഇതിന് തുടക്കം കുറിച്ചത്.

തപ്‌സിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘മിഷന്‍ മംഗള്‍’. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 1ന് താരത്തിന്റെ ജന്മദിനത്തില്‍ ഒരു ന്യൂസ് പോര്‍ട്ടല്‍ തപ്സിയെ കങ്കണയോട് ഉപമിച്ച് കൊണ്ട് ഒരു ഫീച്ചര്‍ തയ്യാറാക്കിയിരുന്നു. തപ്സിയാണ് ബോളിവുഡിലെ യഥാര്‍ത്ഥ രാജ്ഞി എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

എന്നാല്‍ തപ്‌സി ഇതിനോട് പ്രതികരിച്ചത് ഇങ്ങനെ ആണ്, ദയവു ചെയ്ത് നിങ്ങള്‍ എന്നെ കങ്കണയുമായി താരതമ്യം ചെയ്യരുത്. കാരണം പിന്നീട് അത് ഞാന്‍ കോപ്പിയടിച്ചു എന്ന് അവര്‍ പറഞ്ഞു നടക്കും. അത് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. റണാവത്ത് സഹോദരിമാരുടെ ലെവലിലേക്ക് തരം താണ് സംസാരിക്കാന്‍ എനിക്ക് സാധിക്കില്ല, നിങ്ങളുടെ സപ്പോര്‍ട്ടും സ്‌നേഹവും ഇതുപോലെ എന്നും ഉണ്ടായാല്‍ മതി എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version