കിടിലന്‍ അടിയുമായി ടൊവീനോ; ‘കല്‍ക്കി’ യുടെ പൊളിപ്പന്‍ ട്രെയിലര്‍

യുവനടന്‍ ടൊവീനോ തോമസ് പോലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ‘കല്‍ക്കി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ പ്രാധാന്യമുള്ള മാസ് ചിത്രമാണ്.

ചിത്രം എസ്രയില്‍ ടൊവീനോ എസിപി ഓഫീസര്‍ കഥാപാത്രമായിട്ടുണ്ടെങ്കിലും സിനിമയില്‍ പോലീസ് നായകനായി ആദ്യമായാണ് സ്‌ക്രീനില്‍ എത്തുന്നതെന്നതാണ് കല്‍ക്കിയുടെ പ്രത്യേകത.
സംവിധായകനൊപ്പം സുജിന്‍ സുജാതന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിത്രം ഓഗസ്റ്റ് 9 തിന് റിലീസ് ചെയ്യും.

Exit mobile version