ആരാധകരില്‍ ചിരി പടര്‍ത്തി ” കൊമാളി” യിലെ ട്രെയിലര്‍

ജയം രവി നായകനായി എത്തുന്ന ചിത്രം ” കൊമാളി”യിലെ ട്രെയിലര്‍ ആരാധകരില്‍ ചിരി പടര്‍ത്തി. പതിനാറുവര്‍ഷം മുന്‍പ് കോമയില്‍ ആയി പോയ ഒരു വ്യക്തി പെട്ടന്ന് ഒരു ദിവസം എഴുന്നേറ്റാല്‍ എന്താകും അവസ്ഥ. അതാണ് ജയം രവിയുടെ പുതിയ ചിത്രമായ ” കൊമാളി” പറയുന്നത്.

കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രദീപ് രംഗനാഥന്‍ ആണ്. യോഗി ബാബു, സംയുക്ത ഹെഡ്ജ്, കെഎസ് രവികുമാര്‍, കവിത, രവി പ്രകാശ്, നിതിന്‍ സത്യാ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജയം രവിയും കാജല്‍ അഗര്‍വാളും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.

Exit mobile version