സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന ‘കാപ്പാന്‍’ന്റെ റിലീസ് മാറ്റിയതായി റിപ്പോര്‍ട്ട്

സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന’കാപ്പാന്‍’ന്റെ റിലീസ് മാറ്റിയതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 30തിന് റിലീസ് പ്രഖ്യാപിച്ച ചിത്രം സെപ്റ്റംബറിലേക്കാണ് മാറ്റിയത്. പ്രഭാസിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സഹോ’ ഓഗസ്റ്റ് 30തിനാണ് തിയേറ്ററിലെത്തുന്നത്. ഇതേത്തുടര്‍ന്നാണ് സൂര്യ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

കെവി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാനില്‍ മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റോളിലാണ് എത്തുന്നത്. ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമായാണ് സൂര്യയും എത്തുന്നത്. ജില്ലക്കു ശേഷം മോഹന്‍ലാല്‍ കോളിവുഡില്‍ എത്തുന്നു എന്ന പ്രത്യേകതയും കാപ്പാനുണ്ട്.

ചിത്രത്തില്‍ മലയാളി താരം ആര്യയും മുഖ്യ കഥാപാത്രമായി എത്തുന്നു. സയേഷയാണ് ചിത്രത്തിലെ നായിക. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്.

Exit mobile version