കൃഷി അധ്യാപകരാകാം; ഐസിഎആര്‍ നെറ്റ് പരീക്ഷയ്ക്ക് ക്ഷണിച്ചു

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് നടത്തുന്ന അഗ്രിക്കള്‍ച്ചര്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനുള്ള (നെറ്റ്) അപേക്ഷ ഒന്‍പതുമുതല്‍ 29 വരെ നല്‍കാം. സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകള്‍ മറ്റ് കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ ലക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ക്കുവേണ്ട യോഗ്യതാ പരീക്ഷയാണിത്.

അഗ്രിക്കള്‍ച്ചറില്‍ മാസ്റ്റേഴ്‌സ് ബിരുദവും സ്‌പെഷ്യലൈസേഷനും ആണ് അപേക്ഷക്കാനുള്ള യോഗ്യത. 57 വിഷയങ്ങളിലുള്ള പരീക്ഷ ഓണ്‍ലൈന്‍ രീതിയില്‍ നടത്തും. മാസ്റ്റേഴ്‌സ് തല കോഴ്‌സ് അടിസ്ഥാനമാക്കിയാകും ചോദ്യങ്ങള്‍. പരീക്ഷയില്‍ യോഗ്യത നേടാന്‍, ജനറല്‍ വിഭാഗക്കാര്‍ക്ക് 50ഉം, ഒബിസി.ക്കാര്‍ക്ക് 45ഉം പട്ടിക/ഭിന്ന ശേഷിക്കാര്‍ക്ക് 40ഉം ശതമാനം മാര്‍ക്കുവേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.sarb.org.in/ എന്ന വെബ്‌സൈറ്റ് സന്തര്‍ശിക്കാം.

Exit mobile version