രഞ്ജി ട്രോഫി: സച്ചിന്‍ ബേബിക്കും ജഗദീഷിനും സെഞ്ചുറി, കേരളത്തിനു മികച്ച സ്‌കോര്‍

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹൈദരാബാദിനെതിരായ ആദ്യ മല്‍സരത്തിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിനു മികച്ച സ്‌കോര്‍. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും വിഎ ജഗദീഷും സെഞ്ചുറി നേടി. 6 വിക്കറ്റ് നഷ്ടത്തില്‍ 495 റണ്‍സെടുത്ത് കേരളം ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഒരു ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ഒരു റണ്ണെടുത്തിട്ടുണ്ട്.

ഇരുവരും കാഴ്ചവച്ചത് തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നാലിനു 234 എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച കേരളത്തിനു വേണ്ടി ഉജ്വലമായ കൂട്ടുകെട്ടാണ്. സച്ചിന്‍ ബേബി 147 റണ്‍സടുത്തപ്പോള്‍ ജഗദീഷ് 113 റണ്‍സെടുത്തു പുറത്താകാതെ നിന്നു

സച്ചിന്‍ ബേബിയുടെ ഇന്നിങ്‌സ് 3 സിക്‌സും 10 ഫോറും അടങ്ങിയതാണ്. സല്‍മാന്‍ നിസാര്‍ 8 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അക്ഷയ് ചന്ദ്രന്‍ 48 റണ്‍സോടെ പുറത്താവാതെ നിന്നു. മുന്‍ വര്‍ഷങ്ങളില്‍ മധ്യനിരയുടെ കരുത്തില്ലായ്മ മൂലം പ്രതിസന്ധിയിലായ കേരളത്തിനു പ്രതീക്ഷ പകരുന്നതാണു സച്ചിന്റെയും ജഗദീഷിന്റെയും സെഞ്ചുറികള്‍.

Exit mobile version