വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിന മല്‍സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു; റിഷഭ് പന്തിന് അവസരം

ന്യൂഡല്‍ഹി: ടെസ്റ്റ് പരമ്പരയില്‍ മിന്നും പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഋഷഭ് പന്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിന മല്‍സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഋഷഭ് പന്തിന് അവസരം ലഭിച്ചു. അംബാട്ടി റായുഡുവും ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ എന്നിവര്‍ക്ക് അവസരം ലഭിച്ചില്ല.

മല്‍സരത്തിന് തലേദിവസം പ്രഖ്യാപിച്ചിരിക്കുന്നത് വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അംബാട്ടി റായുഡു, റിഷഭ് പന്ത്, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ് എന്നിവര്‍ അടങ്ങിയ 12 അംഗ ടീമിനെയാണ്. നാളെ ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം നടക്കുക. അഞ്ച് ഏകദിന മല്‍സരങ്ങളാണു പരമ്പരയില്‍ ഇന്ത്യ കളിക്കുക.

Exit mobile version