പൂജാരയുടെ ബാറ്റിങ് മികവിനെ വര്‍ണ്ണിച്ച് വിവിയന്‍ റിച്ചാര്‍ഡ്‌സ്

സുവര്‍ണ്ണ പ്രകടനമെന്നാണ് പുജാരയുടെ ബാറ്റിങിനെ റിച്ചാര്‍ഡ്‌സ് വര്‍ണ്ണിച്ചത്

ആസ്ട്രേലിയയില്‍ പരമ്പര നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ലോക ക്രിക്കറ്റിലെ മാറ്റിനിര്‍ത്താനാവാത്ത ഇതിഹാസമായ വെസ്റ്റ് ഇന്റീസ് താരം വിവ് റിച്ചാഡ്സാണ് ഇന്നലെ വീഡിയോ സന്ദേശത്തിലൂടെ ടീമിന്് അഭിനന്ദനവുമായെത്തിയത്.

ടീമിനെ മാത്രമല്ല, ഇന്ത്യയുടെ അഭിമാന താരങ്ങളായ നായകന്‍ വിരാട് കോഹ്#ലിക്കും ചേതേശ്വര്‍ പുജാരക്കും റിച്ചാഡ്സ് അഭിനന്ദനമര്‍പ്പിക്കുന്നു. സുവര്‍ണ്ണ പ്രകടനമെന്നാണ് പുജാരയുടെ ബാറ്റിങിനെ റിച്ചാര്‍ഡ്‌സ് വര്‍ണ്ണിച്ചത്. അത് കൂടാതെ തന്നെ തന്റെ സുഹൃത്തും സഹ കളിക്കാരനുമായിരുന്ന ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയേയും പരാമര്‍ശിച്ച് കൊണ്ടാണ് വിവ് റിച്ചാര്‍ഡ്സിന്റെ വീഡിയോ.

നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1നാണ് സ്വന്തമാക്കിയത്. ആദ്യത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് വിജയിച്ച് മികച്ച വെല്ലുവിളിയാണ് ഓസീസ് ഇന്ത്യക്ക് നേരെ ഉയര്‍ത്തിയത്. അവസാന ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. ഇതോടെ ആസ്ട്രേലിയന്‍ മണ്ണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയിച്ച് കോഹ്‌ലിപ്പട ചരിത്രം കുറിച്ചു.

Exit mobile version