മകളുടെ മോഹങ്ങള്‍ക്കൊപ്പം നിന്നു, അവളുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തിനായി ലക്ഷങ്ങള്‍ ലോണെടുത്ത് ക്രിക്കറ്റ് മൈതാനം ഒരുക്കി; രക്ഷിതാക്കള്‍ക്ക് അഭിമാനമായി അവളിന്ന് ഇന്ത്യന്‍ ടീമില്‍

കഠിനപ്രയത്‌നത്തിലൂടെ ഒരുവര്‍ഷത്തിനകം അവള്‍ ഇന്ത്യന്‍ ടീമില്‍ കയറി

ജയ്പൂര്‍: പ്രിയ പുനിയ എന്ന രാജസ്ഥാന്‍കാരിയുടെ വലിയ ആഗ്രഹമായിരുന്നു ക്രിക്കറ്റില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കണമെന്നത്. എന്നാല്‍ അച്ഛന് ജയ്പൂരിലേക്ക് ട്രാന്‍സ്ഫര്‍ ആയപ്പോള്‍ പരിശീലനത്തെ അത് പ്രതികൂലമായി ബാധിച്ചു. പെണ്‍കുട്ടിയായിപ്പോയി എന്ന ഒറ്റ കാരണം കൊണ്ട് അവള്‍ക്ക് ക്രിക്കറ്റ് അക്കാദമിയില്‍ അഡ്മിഷന്‍ ലഭിച്ചില്ല.

എന്നാല്‍ മകളുടെ സ്വപ്‌നത്തപ്പറ്റി അച്ഛന്‍ സുരേന്ദ്രയ്ക്ക് നല്ല ബോധ്യമായിരുന്നു. അങ്ങനെ ആ അച്ഛന്‍ ഒന്നര ഏക്കറോളം സ്ഥലം 22 ലക്ഷത്തോളം രൂപ ചെലവാക്കി വാങ്ങി. അവിടെ മകള്‍ക്കായി ക്രിക്കറ്റ് മൈതാനം ഒരുക്കി.

കഠിനപ്രയത്‌നത്തിലൂടെ ഒരുവര്‍ഷത്തിനകം അവള്‍ ഇന്ത്യന്‍ ടീമില്‍ കയറി. ന്യൂസിലന്‍ഡില്‍ പര്യടനത്തിലാണ് പ്രിയ പുനിയ.

Exit mobile version