ഇന്ത്യന്‍ ക്രിക്കറ്റും മീ ടൂവില്‍ കുടുങ്ങി; രാഹുലിനോട് വിശദീകരണം ആവശ്യപ്പെട്ട് ബിസിസിഐ

മുംബൈ: മീ ടൂ ക്യാംപെയ്ന്‍ ഇപ്പോള്‍ എല്ലായിടത്തും തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇതില്‍ കുടുങ്ങിയിരിക്കുകയാണ് ബിസിസിഐ ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ രാഹുല്‍ ജോഹ്‌റിയും. രാഹുല്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പേരു വെളിപ്പെടുത്താത്ത വ്യക്തിയാണ് ട്വിറ്ററിലൂടെ ആരോപിച്ചത്.

ഈ ആരോപണത്തിന്‍മേല്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബിസിസിഐ വിദഗ്ധ കമ്മിറ്റി തലവന്‍ വിനോദ് റായ്. രാഹുല്‍ ജോഹ്‌റി ബിസിസിഐയില്‍ ചേരുന്നതിന് മുമ്പാണ് ഈ സംഭവം നടന്നതെന്നാണ് ആരോപണം. ഒരു സാറ്റലൈറ്റ് ചാനലില്‍ ജോഹറിയുടെ സഹപ്രവര്‍ത്തകയായിരുന്ന സ്ത്രീയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത് എന്നതാണ് വിവരം.

Exit mobile version