മൊണാലിസയുടെ ചിത്രം പോലെ പൂര്‍ണ്ണതയുള്ള കളിയാണ് കോഹ്‌ലിയുടേതെന്ന് ഡീന്‍ ജോണ്‍സ്

കോഹ്‌ലിയുടെ കളിയില്‍ എന്തെങ്കിലും കുറവ് കണ്ടെത്താന്‍ ശ്രമിക്കുന്നത് മൊണാലിസയുടെ ചിത്രത്തില്‍ കുറ്റം കണ്ടുപിടിക്കുന്നതുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോഹ്‌ലിയുടേത് മൊണാലിസയുടേതുപോലെ പൂര്‍ണ്ണതയുള്ള കളിയാണെന്ന് ഓസീസ് ഇതിഹാസ താരം ഡീന്‍ ജോണ്‍സ്.കോഹ്‌ലിയുടെ കളിയില്‍ എന്തെങ്കിലും കുറവ് കണ്ടെത്താന്‍ ശ്രമിക്കുന്നത് മൊണാലിസയുടെ ചിത്രത്തില്‍ കുറ്റം കണ്ടുപിടിക്കുന്നതുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയന്‍ കളിക്കാരോട് എനിക്ക് പറയാനുള്ളത് ഒരേയൊരു കാര്യമാണ്, കോഹ്‌ലിയെ പ്രകോപിപ്പിക്കരുത്. കാരണം വെല്ലുവിളികള്‍ എപ്പോഴും ഇഷ്ടപ്പെടുന്ന കളിക്കാരനാണ് കോഹ്‌ലിയെന്നും അദ്ദേഹം പറഞ്ഞു. വിരാട് കൊഹ്‌ലിയെ നിങ്ങളുടെ നല്ല ചങ്ങാതിയാക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഓസ്‌ട്രേലിയയെക്കാള്‍ മുന്നിലാണ്. ഇത്തവണ ഓസ്‌ട്രേലിയന്‍ ടീമില്‍ സ്മിത്തും വാര്‍ണറും ഇല്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടാനുള്ള ഏറ്റവും നല്ല അവസരമാണിത്. ഇപ്പോള്‍ നേടിയില്ലെങ്കില്‍ ഇനിയൊരിക്കലും ഇന്ത്യ അത് നേടാന്‍ പോവുന്നില്ലെന്നും ഡീന്‍ ജോണ്‍സ് കൂട്ടിച്ചേര്‍ത്തു

Exit mobile version