ലണ്ടനില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

ലണ്ടന്‍ : വാക്‌സീന്‍ നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ലണ്ടനില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. 240 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപമാണ് സീറം നടത്തുകയെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫീസ് അറിയിച്ചു.
നൂറ് കോടി പൗണ്ടിന്റെ ഇന്ത്യ-യുകെ വ്യാപാര പങ്കാളിത്തത്തിന്റെ ഭാഗമായാണ് നിക്ഷേപം.പദ്ധതിയില്‍ സെയില്‍സ് ഓഫീസ്, ക്‌ളിനിക്കല്‍ പരീക്ഷണങ്ങള്‍, വാക്‌സിനുകളുടെ നിര്‍മാണം എന്നിവ ഉള്‍പ്പെടുമെന്ന് ഓഫീസ് അറിയിച്ചു. സെയില്‍സ് ഓഫീസ് വഴി നൂറ് കോടി യുഎസ് ഡോളറിന്റെ വ്യാപാരമാണ്  പ്രതീക്ഷിക്കുന്നത്.
യുകെയില്‍ സുപ്രധാന പദ്ധതികളില്‍ നിക്ഷേപം നടത്തുന്ന ഇരുപതോളം ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാണ് പൂനെ ആസ്ഥാനമാക്കിയുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.നേരത്തേ കോവിഡിനെതിരായ ഒറ്റ ഡോസ് നേസല്‍ വാക്‌സീന്റെ ഒന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യുകെയില്‍ ആരംഭിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് വിര്‍ച്വല്‍ മീറ്റ് നടക്കാനിരിക്കെയാണ് ബോറിസ് ജോണ്‍സന്റെ ഓഫീസ് ഇക്കാര്യം പ്രഖ്യാപിച്ചത്.

 

Exit mobile version