സിആര്‍പിഎഫിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു..!കായികതാരങ്ങള്‍ക്ക് മുന്‍ഗണന

സെന്‍ട്രല്‍ റിസര്‍വ് പോലീസ്‌ഫോഴ്‌സിലേക്ക് (സിആര്‍പിഎഫ്)കായിക താരങ്ങളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 359 ഒഴിവുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്.

ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികകളിലാണ് അവസരം.ഹോക്കി, ഫുട്‌ബോള്‍, റോവിംഗ്, കബഡി, ആര്‍ച്ചറി, അത്ലറ്റിക്‌സ്, വെയ്റ്റ്ഫ്റ്റിംഗ്, ഗുസ്തി, ജൂഡോ, ബോക്‌സിംഗ്, നീന്തല്‍, വോളിബോള്‍, തൈക്കോണ്ടോ, ബാസ്‌കറ്റ് ബോള്‍, ഹാന്‍ഡ് ബോള്‍, ഷൂട്ടിംഗ്, ജിംനാസ്റ്റിക്, കരാട്ടെ, ബോഡി ബില്‍ഡിംഗ്, ബാഡ്മിന്റണ്‍ എന്നിവയില്‍ കഴിവു തെളിയിച്ചവര്‍ക്കാണ് അവസരം.

വിദ്യാഭ്യാസയോഗ്യത:

ഹെഡ്‌കോണ്‍സ്റ്റബിള്‍ തസ്തികയ്ക്ക് പ്ലസ്ടു, കോണ്‍സ്റ്റബിള്‍ തസ്തികയ്ക്ക് പത്താംക്ലാസ്,

കായിക യോഗ്യത:

ജൂനിയര്‍, സീനിയര്‍ തലത്തില്‍ ദേശീയഗെയിംഗ്, ദേശീയ ചാമ്പ്യന്‍ഷിപ്പ്, ഓള്‍ ഇന്ത്യഇന്റര്‍ യൂണിവേഴ്‌സിറ്റി, ഫെഡറേഷന്‍ മത്സരത്തില്‍ വ്യക്തിഗത മെഡല്‍.

ശമ്പളം:

ഹെഡ് കോണ്‍സ്റ്റബിള്‍: 25,500- 81,100 രൂപ.
കോണ്‍സ്റ്റബിള്‍: 21,700- 69,100 രൂപ.

അപേക്ഷാഫീസ്: 100 രൂപ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 13.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.crpf.gov.in.എന്ന സൈറ്റ് സന്ദര്‍ശിക്കുക.

Exit mobile version