സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തി

ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.

ഇന്നലെ സ്വര്‍ണ്ണത്തിന് ഗ്രാമിന് 3,240 രൂപയും പവന് 25,920 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ജൂലൈ 19 നാണ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്. ഗ്രാമിന് 3,265 രൂപയും പവന് 26,120 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.

അതേസമയം ആഗോളവിപണിയിലും സ്വര്‍ണ്ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,409.70 ഡോളറാണ് ഇന്നത്തെ നിരക്ക്. 16.40 (1.15 ശതമാനം) ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

Exit mobile version