ട്രൂകോളര്‍ വിവരങ്ങള്‍ വില്പനയ്ക്ക്; ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബിനു വിറ്റതായി സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്

ഇന്ത്യന്‍ ട്രൂകോളര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഒന്നര ലക്ഷം രൂപയ്ക്ക് ഡാര്‍ക്ക് വെബിനു വിറ്റു എന്നാണ് സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിലെ കോളര്‍ ഐഡന്റിറ്റി ആപ്ലിക്കേഷനായ ട്രൂകോളര്‍ ഉപഭോക്താക്കളുടെ പേരും നമ്പരുമടങ്ങിയ സ്വകാര്യ വിവരങ്ങള്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നതായിയാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഒരു സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റാണ് ഇക്കാര്യം പുറത്തു വിട്ടത്.

ഇന്ത്യന്‍ ട്രൂകോളര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഒന്നര ലക്ഷം രൂപയ്ക്ക് ഡാര്‍ക്ക് വെബിനു വിറ്റു എന്നാണ് സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റിന്റെ വെളിപ്പെടുത്തല്‍. അതേസമയം ആഗോള ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്ക് ഏതാണ്ട് 20 ലക്ഷത്തോളം രൂപയാണ് വിലയിട്ടിരിക്കുന്നതെന്നും സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് അറിയിച്ചു.

Exit mobile version