അന്‍മോള്‍ രത്‌ന പുരസ്‌കാരം സ്വന്തമാക്കി ഡോ ബി ഗോവിന്ദന്‍ !

മുംബൈയില്‍ തിങ്കളാഴ്ച പുരസ്‌കാരം സമ്മാനിക്കും

മുംബൈ: അന്‍മോള്‍ രത്‌ന പുരസ്‌കാരം സ്വന്തമാക്കി ഭീമ ജ്വല്ലറി ചെയര്‍മാന്‍ ഡോ ബി ഗോവിന്ദന്‍. സ്വര്‍ണ്ണ വ്യാപാര രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന പുരസ്‌കാരം ആള്‍ ഇന്ത്യാ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയര്‍മാന്‍ എന്‍ അനന്തപത്മനാഭനാണ് പ്രഖ്യാപിച്ചത്. മുംബൈയില്‍ തിങ്കളാഴ്ച പുരസ്‌കാരം സമ്മാനിക്കും.

ഭീമ ജ്വല്ലറി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം തുടരുമെന്ന് ബി ഗോവിന്ദന്‍ വ്യക്തമാക്കി. നിരവധി ശ്രദ്ധേയമായ സ്വര്‍ണ്ണ വ്യാപാരികളെ പുരസ്‌ക്കാരത്തിന് പരിഗണിച്ചിരുന്നു.

Exit mobile version