മാല്‍ക്കന്‍ഗിരി: മാവോയിസ്റ്റുകള്‍ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടുകെട്ടി. സുഖ്മ സ്വദേശിയായ ശങ്കര്‍ ആണ് മരിച്ചത്.
സുഖ്മയിലെ ലൈവ്‌ലിഹുഡ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ശങ്കര്‍. മാവോയിസ്റ്റ് സംഘടനയുമായി സഹകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവര്‍ ശങ്കറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ശങ്കറിനെ കാണാതായത്. പോലീസ് തെരച്ചില്‍ തുടരുന്നതിനിടെയാണ് മാല്‍ക്കന്‍ഗിരിയില്‍ വച്ച് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ ശങ്കറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സുഖ്മയിലെ വിവിധയിടങ്ങളില്‍ പോലീസ് കാവല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.