ഇന്ത്യയുടെ റബ്ബര്‍ ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച; കഴിഞ്ഞ മാസം മാത്രം അറുപത്തി മൂന്ന് ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രകൃതിദത്ത റബ്ബര്‍ ഇറക്കുമതിയില്‍ വന്‍ വര്‍ദ്ധനവ്. ഒക്ടോബര്‍ മാസത്തില്‍ റബ്ബറിന്റെ ഇറക്കുമതിയില്‍ 63 ശതമാനം വര്‍ദ്ധനവ് ഉണ്ടായി. കഴിഞ്ഞമാസം മാത്രം 62,047 ടണ്‍ റബ്ബറാണ് രാജ്യം ഇറക്കുമതി ചെയ്തത്.

ആഭ്യന്തര വിപണിയില്‍ പ്രകൃതിദത്ത റബ്ബറിന്റെ ആവശ്യകത വര്‍ദ്ധിച്ചതാണ് ഇറക്കുമതി ഉയരാനുളള പ്രധാനകാരണം. ആഗോള വിപണിയിലുണ്ടായ വിലയിടിവും ഇറക്കുമതിയെ സഹായിച്ചു.

ഇന്ത്യയിലെ റബ്ബര്‍ ഉപയോഗം ഒക്ടോബറില്‍ 14.6 ശതമാനം ഉയര്‍ന്ന് 102,000 ടണ്ണായി മാറി. തായ്‌ലന്റ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും രാജ്യത്തേക്ക് റബ്ബര്‍ ഇറക്കുമതി ചെയ്തത്.

ഇന്ത്യയുടെ റബ്ബര്‍ ഉല്‍പ്പാദനത്തിലും കഴിഞ്ഞമാസം വര്‍ദ്ധനയുണ്ടായി. രാജ്യത്തെ മൊത്തം റബ്ബര്‍ ഉല്‍പ്പാദനം 8.1 ശതമാനം ഉയര്‍ന്ന് 67,000 ടണ്ണായി മാറി.

Exit mobile version