സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു

സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 3,590 രൂപയും, പവന്‍ വില 28,720 രൂപയുമായാണ് ഉയര്‍ന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. പ്രധാനമായും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വില ഉയരുന്നതാണ് ആഭരണ വിപണിയിലും പ്രതിഫലിക്കുന്നത്.

സ്വര്‍ണ്ണത്തിന് ഗ്രാമിന് 3,640 രൂപയും, പവന്‍ വില 29,120 എന്നതായിരുന്നു സര്‍വ്വകാല റെക്കോര്‍ഡ് നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയതിനു ശേഷം കഴിഞ്ഞ രണ്ടുമാസമായി ചെറിയ ചാഞ്ചാട്ടം മാത്രമാണ് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര സ്വര്‍ണ്ണ വില 1,550 ഡോളര്‍ എത്തിയപ്പോഴായിരുന്നു ഗ്രാമിന് കേരളത്തില്‍ സ്വര്‍ണ്ണവില 3,640 രൂപ ആയത്.

Exit mobile version