അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ റെക്കോര്‍ഡ് ഇടിവ്

എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ തകര്‍ച്ചക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചിട്ടില്ല.

ജിദ്ദ: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ റെക്കോര്‍ഡ് ഇടിവ്.
കഴിഞ്ഞ എട്ട് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിയായ ബാരലിന് 65.25 ഡോളറിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വ്യാപാരം നടക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ തകര്‍ച്ചക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചിട്ടില്ല.

കഴിഞ്ഞ മാര്‍ച്ച് മാസത്തെ വിലയുമായി മാത്രം താരതമ്യം ചെയ്യുമ്പോള്‍ ഏഴ് ശതമാനമാണ് അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്‍ഡ് ക്രൂഡിന്റെ വിലയിടിഞ്ഞത്. എണ്ണയുടെ ആവശ്യകത അടുത്ത വര്‍ഷം കുറയുമെന്ന ഒപെക് കൂട്ടായ്മയുടെ പ്രവചനത്തെ തുടര്‍ന്നാണ് വിലയിടിവിന് കാരണമായത്. വില ഉയരുന്നത് നിയന്ത്രിക്കാന്‍ അടുത്ത വര്‍ഷം ഉത്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങള്‍ തമ്മില്‍ ധാരണയായതായി സൗദി ഊര്‍ജ്ജ മന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ക്രൂഡ് ഓയില്‍ വില. ഒക്ടോബറില്‍ നിന്ന് 28 ശതമാനം വിലയിടിവാണ് അമേരിക്കയുടെ എണ്ണ വിലയിലും പ്രകടമായത്. ഇറാന്‍ ഉള്‍പ്പടെ എട്ട് രാജ്യങ്ങള്‍ക്ക് മേലുള്ള ഉപരോധം അമേരിക്ക ആറ് മാസത്തേക്ക് മരവിപ്പിച്ചതും വില കുറയുന്നതിന് കാരണമായി.

എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചിട്ടില്ല. രൂപയുടെ മൂല്യം മെച്ചപ്പെട്ടാത്തതാണ് കാരണം. 80 രൂപക്കടുത്താണ് രാജ്യത്ത് പെട്രോള്‍ വില.

Exit mobile version